അങ്ങനെ ഒരു രാമായണമാസവും കൂടി കടന്നു പോകുകയാണു.പിത്രു:ലോകം ഭൂമിയോടു അടുത്തു വരുന്ന ഈ മാസത്തില്‍ ഞാനെന്റെ അച്ഛനെ ഓര്‍ത്തു പൊകുന്നു.അല്പം കുറ്റബൊധത്തോടെ.സന്ധ്യക്കു നിലവിളക്കു കൊളുത്തി രാമായണം പാരായണം ചെയ്യുന്ന അച്ഛന്‍ കുട്ടിയായ എന്നൊടു പറയുമായിരുന്നു, നമ്മള്‍ കാണാതെ ഹനുമാന്‍ മുറ്റത്തു വന്നിരിപ്പുറപ്പിച്ചിട്ടുണ്ടകൂം.രാമന്റെ കഥ പാരായണം ചെയ്യുന്നതു കേള്‍ക്കുവാന്‍.ഞാന്‍ മുറ്റത്തെ ഇരുട്ടിലേക്കു അരമതിലിനു മുകളിലൂടെ എത്തി നോക്കി കൊണ്ടിരിക്കും.എന്റെ കുട്ടിയ്ക്കാ നിഷ്ക്ക് ളങ്കത പകര്‍ന്നു കൊടുക്കുവാന്‍ എനിക്കു കഴിയാതെ പൊയി.