Saturday, December 31, 2011

പുതുവര്‍ഷം

കാലത്തിന്റെ പാഥയിലെ ഒരു ബിന്ദു....
ഇനിയെത്ര ബിന്ദുക്കള്‍ നാം താണ്ടണം....
ഇനിയെത്ര വേഷങ്ങള്‍ കെട്ടി ആടണം ....
എവിടെ ഈ കര്‍മ്മ ഭാണ്ഠം അഴിച്ചു വയ്ക്കണം....
അവസാന യാഗം ഏതു ബിന്ദുവില്‍ ....
അറിയുന്നതു അറിയില്ല എന്നു മാത്രം.
അതുവരെ ചിരിയ്ക്കുക.സഹയാത്രികരെ നിങ്ങളും കൂടെ കൂടുക

Saturday, October 22, 2011

ജന്മദിനം

തുലാവര്‍ഷം തോര്‍ന്നു കഴിഞ്ഞപ്പോള്‍
കറുത്ത വാവ് എന്നെ പ്രസവിച്ചു.
എങ്കിലും ഇരുട്ടിനെ എനിക്കു ഭയമായിരുന്നു.
എന്റെ ഭയമകറ്റുന്നതിനായി കോണിച്ചുവട്ടില്‍-
തിരി താഴ്ത്തി എരിഞ്ഞ സ്നേഹത്തെ ഞാന്‍ മറന്നു.
പിന്നീടെപ്പോഴൊ,ദീപാവലി പ്രഭയില്‍ -
എന്റെ കണ്ണു മഞ്ഞളിച്ചുപോയി.
ഉന്മാദിയായി,വൈരാഗിയായി ഞാന്‍ നടന്നകന്നു.
തിരിച്ചെത്തിയതോ , വിഷാദയോഗത്തിലേക്ക് !

Wednesday, August 3, 2011

കാലവര്‍ഷം KALAVARSHAM

അങ്ങനെ ഒരു രാമായണമാസവും കൂടി കടന്നു പോകുകയാണു.പിത്രു:ലോകം ഭൂമിയോടു അടുത്തു വരുന്ന ഈ മാസത്തില്‍ ഞാനെന്റെ അച്ഛനെ ഓര്‍ത്തു പൊകുന്നു.അല്പം കുറ്റബൊധത്തോടെ.സന്ധ്യക്കു നിലവിളക്കു കൊളുത്തി രാമായണം പാരായണം ചെയ്യുന്ന അച്ഛന്‍ കുട്ടിയായ എന്നൊടു പറയുമായിരുന്നു, നമ്മള്‍ കാണാതെ ഹനുമാന്‍ മുറ്റത്തു വന്നിരിപ്പുറപ്പിച്ചിട്ടുണ്ടകൂം.രാമന്റെ കഥ പാരായണം ചെയ്യുന്നതു കേള്‍ക്കുവാന്‍.ഞാന്‍ മുറ്റത്തെ ഇരുട്ടിലേക്കു അരമതിലിനു മുകളിലൂടെ എത്തി നോക്കി കൊണ്ടിരിക്കും.എന്റെ കുട്ടിയ്ക്കാ നിഷ്ക്ക് ളങ്കത പകര്‍ന്നു കൊടുക്കുവാന്‍ എനിക്കു കഴിയാതെ പൊയി.